Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Elderly Woman

ക്ഷേ​മ​പെ​ൻ​ഷ​ൻ കൈ​പ്പ​റ്റാ​ൻ വ​യോ​ധി​ക​യെ ചു​മ​ലി​ലേ​റ്റി മ​രു​മ​ക​ൾ ന​ട​ന്ന​ത് ഒ​ൻ​പ​ത് കി​ലോ​മീ​റ്റ​ർ

റാ​യ്പൂ​ർ: ഛത്തീ​സ്ഗ​ഡി​ലെ സ​ർ​ഗു​ജ ജി​ല്ല​യി​ൽ സ​ർ​ക്കാ​ർ ന​ൽ​കു​ന്ന 500 രൂ​പ ക്ഷേ​മ​പെ​ൻ​ഷ​ൻ കൈ​പ്പ​റ്റാ​ൻ 90 വ​യ​സു​ള്ള ഭ​ർ​തൃ​മാ​താ​വി​നെ 50-കാ​രി തോ​ളി​ലേ​റ്റി ഒ​ൻ​പ​ത് കി​ലോ​മീ​റ്റ​ർ ന​ട​ന്ന് ബാ​ങ്കി​ലെ​ത്തി. ജ​ങ്ക​ൽ​പാ​റ സ്വ​ദേ​ശി​നി സു​കു​മ​നി​യ ബാ​യി​യാ​ണ് ഭ​ർ​തൃ​മാ​താ​വി​ന് പെ​ൻ​ഷ​ൻ തു​ക കൈ​പ്പ​റ്റാ​നാ​യി ബാ​ങ്കി​ലേ​ക്ക് വ​ന​ത്തി​ലൂ​ടെ ന​ട​ന്നെ​ത്തി​യ​ത്. കാ​ടി​നു​ള്ളി​ലൂ​ടെ ക​ല്ലും മു​ള്ളും നി​റ​ഞ്ഞ പാ​ത മു​ഴു​വ​നും 90-കാ​രി​യെ സു​കു​മ​നി​യ തോ​ളി​ലേ​റ്റി.

ക​ഴി​ഞ്ഞ നാ​ല് മാ​സ​മാ​യി കെ​വൈ​സി അ​പ്ഡേ​റ്റ് ചെ​യ്തി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ പെ​ൻ​ഷ​ൻ ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​ത്ത​വ​ണ കെ​വൈ​സി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നും വി​ര​ല​ട​യാ​ളം പ​തി​പ്പി​ക്കു​ന്ന​തി​നും ഉ​പ​ഭോ​ക്താ​വ് നേ​രി​ട്ട് ബാ​ങ്കി​ലെ​ത്ത​ണ​മെ​ന്നാ​യി​രു​ന്നു നി​ർ​ദേ​ശം. വ​ന​ത്തി​നു​ള്ളി​ൽ ക​ഴി​യു​ന്ന പി​ന്നോ​ക്ക വി​ഭാ​ഗ​ക്കാ​ർ​ക്കാ​ണ് ഇ​ത് വ​ലി​യ ബു​ദ്ധി​മു​ട്ടാ​യ​ത്. വാ​ഹ​ന​സൗ​ക​ര്യ​മി​ല്ലാ​ത്ത വ​ഴി​യി​ലൂ​ടെ കാ​ൽ​ന​ട​യാ​യി കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടി​യാ​ണ് ഇ​വ​ർ ബാ​ങ്കി​ലെ​ത്തി​യ​ത്.

വ​യോ​ധി​ക​ർ​ക്കും അ​വ​ശ​ർ​ക്കും പെ​ൻ​ഷ​ൻ വീ​ട്ടി​ൽ എ​ത്തി​ച്ചു ന​ൽ​ക​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വ്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ വി​ഷ​യ​ത്തി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം ഇ​ട​പെ​ട്ടു. ബാ​ക്കി ഉ​ണ്ടാ​യി​രു​ന്ന പെ​ൻ​ഷ​ൻ തു​ക ഉ​ട​ൻ കൈ​മാ​റു​ക​യും ചെ​യ്തു. ബാ​ങ്ക് മി​ത്ര വ​ഴി പെ​ൻ​ഷ​ൻ വീ​ട്ടി​ലെ​ത്തി​ച്ചി​രു​ന്ന സം​വി​ധാ​നം കെ​വൈ​സി പ്ര​ശ്നം കാ​ര​ണ​മാ​ണ് ത​ട​സ​പ്പെ​ട്ട​തെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു.

District News

അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ക​ണ്ടെ​ത്തി​യ വ​യോ​ധി​ക മ​രി​ച്ചു

പ​യ്യ​ന്നൂ​ര്‍: വീ​ടി​നു സ​മീ​പ​ത്തെ ഷെ​ഡി​ല്‍ അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ക​ണ്ടെ​ത്തി​യ വ​യോ​ധി​ക മ​രി​ച്ചു. കാ​ങ്കോ​ല്‍ ക​രി​ങ്കു​ഴി​യി​ലെ എം. ​സ​രോ​ജി​നി (73) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ വീ​ടി​നു സ​മീ​പ​ത്തെ ഷെ​ഡി​ല്‍ വീ​ണു​കി​ട​ക്കു​ന്ന നി​ല​യി​ലാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ന്‍​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​രി​ച്ചി​രു​ന്നു.

ബ​ന്ധു​വി​ന്‍റെ പ​രാ​തി​യി​ല്‍ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് പെ​രി​ങ്ങോം പോ​ലീ​സ് കേ​സെ​ടു​ത്തു. പ​രി​യാ​ര​ത്തെ ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം ക​രി​ങ്കു​ഴി പൊ​തു​ശ്മ​ശാ​ന​ത്തി​ല്‍ സം​സ്‌​ക​രി​ച്ചു. പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച​ശേ​ഷ​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മ​യി​ച്ച കു​ഞ്ഞി​ക്ക​ണ്ണ​ന്‍. മ​ക്ക​ള്‍: രാ​ജീ​വ​ന്‍ (ഇ​ള​മ്പ​ച്ചി), ര​ജി​ത, ര​തീ​ഷ്. മ​രു​മ​ക്ക​ള്‍: ബാ​ല​ന്‍ (ക​ക്കോ​ണി, ഏ​ഴി​ലോ​ട്), ര​ജി​ത (വെ​ങ്ങ​ര), ധ​ന്യ (പ​ട​ന്ന ക​ട​പ്പു​റം).

District News

പോ​ത്ത​ൻ​കോ​ട് ച​ന്ത​വി​ള​യി​ൽ വ​യോ​ധി​ക​യ്ക്കുനേരേ ആ​ക്ര​മ​ണം

പോ​ത്ത​ൻ​കോ​ട്: ച​ന്ത​വി​ള കു​റ​ട്ടൂ​ർ ശ്രീ​ധ​ർ​മശാ​സ്താ ക്ഷേ​ത്ര​ത്തി​നു സ​മീ​പം താ​മ​സി​ക്കു​ന്ന ലീ​ല (62)യ്ക്ക് ​നേ​രെ അ​ർ​ധ​രാ​ത്രി​യി​ൽ ആ​ക്ര​മ​ണം ന​ട​ന്ന​താ​യി പ​രാ​തി. വീ​ട്ടി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന ലീ​ല​യെ വാ​തി​ൽ ച​വി​ട്ടി​പ്പൊ​ളി​ച്ച് അ​ക​ത്തു ക​യ​റി​യ സം​ഘം ക​മ്പി​വ​ടി​കൊ​ണ്ട് മ​ർ​ദി​ച്ചെ​ന്നാ​ണ് വി​വ​രം.

മ​ർ​ദ​ന​ത്തി​ൽ ലീ​ല​യു​ടെ ഇ​രു​കാ​ലു​ക​ൾ​ക്കും ഗു​രു​ത​ര പ​രി​ക്കേ​റ്റു. മ​ക​ൻ മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് ഒ​റ്റ​യ്ക്കാ​ണ് ലീ​ല താ​മ​സി​ച്ചി​രു​ന്ന​ത്. വീ​ട്ടി​നു മു​ന്നി​ൽ ചെ​റി​യ ക​ട ന​ട​ത്തി പ​ച്ച​ക്ക​റി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ വി​ൽ​പ്പ​ന ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​നി​ടെ ക​ട ത​ക​ർ​ത്ത അ​ക്ര​മി​ക​ൾ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന പ​ച്ച​ക്ക​റി​ക​ളും മ​റ്റു സാ​ധ​ന​ങ്ങ​ളും സ​മീ​പ​ത്തെ മ​റ്റൊ​രു പു​ര​യി​ട​ത്തി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ​താ​യും പ​റ​യു​ന്നു.

വെ​ളു​പ്പി​ന് ഒ​രു മ​ണി​യോ​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്നു ലീ​ല പോ​ലീ​സി​നോ​ട് അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ നി​ല​യി​ൽ ലീ​ല​യെ വ​ഴി​യി​ൽ ക​ണ്ടെ​ത്തി​യ തു​ട​ർ​ന്നാ​ണ് വി​വ​രം പു​റം​ലോ​കം അ​റി​ഞ്ഞ​ത്. വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നു പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. കൗ​ൺ​സി​ല​റു​ടെ നേ​തൃ​ത്വ​ത്തി​ൽ 108 ആം​ബു​ല​ൻ​സ് വി​ളി​ച്ചു ലീ​ല​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ലീ​ല​ക്കും അ​യ​ൽ​വാ​സി​ക​ൾ​ക്കും ഇ​ട​യി​ൽ നേ​ര​ത്തെ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണു വി​വ​രം.


ഇ​ന്ന​ലെ അ​യ​ൽ​വാ​സി​യാ​യ സ്ത്രീ​യെ ലീ​ല അ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

കാ​ണാ​താ​യ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം ആ​റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: കാ​ണാ​താ​യ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം ആ​റ്റി​ൽ ക​ണ്ടെ​ത്തി. ഊ​രു​ട്ട​മ്പ​ല​ത്ത് നി​ന്നും കാ​ണാ​താ​യ കി​ളി​ക്കൂ​ട്ടു​കോ​ണം സ്വ​ദേ​ശി സു​ഭ​ദ്ര(95)​യാ​ണ് മ​രി​ച്ച​ത്. ‌

ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ഇ​വ​രെ കാ​ണാ​താ​യ​ത്. തു​ട​ർ​ന്ന് ബ​ന്ധു പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. അ​രു​വി​ക്ക​ര ആ​റി​ലെ പാ​ല​ത്തി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് മൃ​ത​ദേ​ഹം കി​ട്ടി​യ​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​റി​ന്‍റെ ക​ട​വി​ൽ നി​ന്നും വ​സ്ത്ര​വും ബാ​ഗും ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പാ​റ​ക്കെ​ട്ടു​ക​ൾ​ക്കി​ട​യി​ൽ നി​ന്നു​മാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്.

Kerala

വാഹനാപകടത്തിൽ പരിക്കേറ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു

കാ​ട്ടാ​ക്ക​ട: വെ​ള്ള​നാ​ട് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു. വെ​ള്ള​നാ​ട് സ്വ​ദേ​ശി ഗീ​ത​യാ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ അ​ഞ്ചി​ന് പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ ഗീ​ത​യെ​യും ബ​ന്ധു സു​ധ​യെ​യും എ​തി​രെ വ​ന്ന ബൈ​ക്ക് ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഗീ​ത തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മരണം സംഭവിച്ചത്.

District News

വ​യോ​ധി​ക​യെ വീ​ട്ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ൽ; കൊ​ല​പാ​ത​ക​മെ​ന്ന് സൂചന

വെ​ഞ്ഞാ​റ​മൂ​ട്: വ​യോ​ധി​ക​യെ വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വെ​ള്ളു​മ​ണ്ണ​ടി ക​ല്ലി​യോ​ട് ഭു​വ​ന വി​ഹാ​റി​ല്‍ പ​രേ​ത​നാ​യ ദാ​മോ​ദ​ര​ന്‍ പി​ള്ള​യു​ടെ ഭാ​ര്യ ശാ​ര​ദാ​മ്മ​യാ​ണ്(72)​മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ട് വ​ള​പ്പ് വൃ​ത്തി​യാ​ക്കാ​നാ​നെ​ത്തി​യ ജോ​ലി​ക്കാ​രാ​ണ് മൃ​ത​ദേ​ഹം ആ​ദ്യ​മാ​യി കാ​ണു​ന്ന​ത്. തു​ട​ർ​ന്ന് വ​ലി​യ ക​ട്ട​യ്ക്കാ​ലി​ല്‍ താ​മ​സി​ക്കു​ന്ന മ​ക​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സെ​ത്തി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി. കൊ​ല​പാ​ത​ക​മാ​ണ​ന്നും പീ​ഢ​ന​ത്തി​നി​ര​യാ​യി​ട്ടു​ണ്ട​ന്നും സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് സൂ​ച​ന ന​ൽ​കി. പ​രി​ശോ​ധ​ന​യി​ല്‍ മു​റി​യി​ല്‍ നി​ന്നും ഒ​രു വീ​ട്ടു​കാ​രു​ടേ​ത​ല്ലാ​ത്ത ഒ​രു ജോ​ഡി ചെ​രു​പ്പു​ക​ളും ഒ​രു മൊ​ബൈ​ല്‍ ഫോ​ണും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

ഫോ​ണി​ന്‍റെ ഉ​ട​മ​യെ​യും മ​റ്റ് ചി​ല​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി സു​ച​ന​യു​ണ്ട്. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. മ​ക്ക​ള്‍. ഭു​വ​ന, ഗോ​പ​കു​മാ​ര്‍്, പ​രേ​ത​നാ​യ കൃ​ഷ്ണ​പ്ര​സാ​ദ്, മ​രു​മ​ക്ക​ള്‍. ജ​യ​കു​മാ​ര്‍, ക​രി​ഷ്മ.

District News

വ​യോ​ധി​ക​യ്ക്കും മ​ക​ൾ​ക്കും കു​ത്തേ​റ്റു; ഭ​ർ​ത്താ​വ് റി​മാ​ൻ​ഡി​ൽ

ബേ​ക്ക​ൽ: കു​ടും​ബ​വ​ഴ​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നു പി​ന്നാ​ലെ വ​യോ​ധി​ക​യ്ക്കും മ​ക​ൾ​ക്കും കു​ത്തേ​റ്റു. പാ​ക്കം ചെ​ര​ക്ക​പ്പാ​റ​യി​ലെ യ​ശോ​ദ (67), മ​ക​ൾ ഷൈ​ജി​മോ​ൾ (30) എ​ന്നി​വ​ർ​ക്കാ​ണ് കു​ത്തേ​റ്റ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബേ​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യ യ​ശോ​ദ​യു​ടെ ഭ​ർ​ത്താ​വ് നാ​ഗ​രാ​ജ​നെ (73) കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ​ള്ളി​ക്ക​ര​യി​ലെ ഓ​ട്ടോ ഡ്രൈ​വ​റാ​യ നാ​ഗ​രാ​ജ​ൻ കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് ഭാ​ര്യ​യും കു​ടും​ബ​വു​മാ​യി വേ​റി​ട്ട് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ഇ​യാ​ൾ യ​ശോ​ദ​യെ ആ​ക്ര​മി​ച്ച​താ​യി അ​വ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ വി​രോ​ധം മൂ​ല​മാ​ണ് വീ​ണ്ടു​മെ​ത്തി ആ​ക്ര​മി​ച്ച​തെ​ന്നാ​ണ് പ​രാ​തി. യ​ശോ​ദ​യെ ആ​ക്ര​മി​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​നി​ട​യി​ലാ​ണ് ഷൈ​ജി​മോ​ൾ​ക്കും കു​ത്തേ​റ്റ​ത്. ഇ​രു​വ​രെ​യും പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി​യ​തി​നു ശേ​ഷം നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട നാ​ഗ​രാ​ജ​നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​നു ശേ​ഷ​മാ​ണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്.

 

District News

വ​യോ​ധി​ക​യെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

പൂ​ക്കോ​ട്ടും​പാ​ടം: വ​യോ​ധി​ക​യെ വീ​ട്ടു​വ​ള​പ്പി​ലെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തോ​ട്ടേ​ക്ക​ര പ​രേ​ത​നാ​യ തോ​ട്ടു​ങ്ങ​ൽ കു​ഞ്ഞു​മു​ഹ​മ്മ​ദി​ന്‍റെ ഭാ​ര്യ ക​ദീ​ജ (86) യെ​യാ​ണ് ഇ​ന്ന​ലെ വൈ​കുന്നേരം അ​ഞ്ചു​മ​ണി​യോ​ടെ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഉ​ച്ച​യ്ക്ക് വീ​ട്ടു​കാ​ർ​ക്കൊ​പ്പം ഉ​റ​ങ്ങാ​ൻ കി​ട​ന്ന ക​ദീ​ജ​യെ മൂ​ന്ന് മ​ണി​യോ​ടെ കാ​ണാ​താ​യി. തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. വാ​ർ​ധ​ക്യ​സ​ഹ​ച​മാ​യ മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു. ഇ​തേത്തുട​ർ​ന്ന് കി​ണ​റ്റി​ൽ ചാ​ടി​യി​ട്ടു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് ഫ​യ​ർ ഫോ​ഴ്സി​നെ വി​വ​ര​മ​റി​യി​ച്ചു.

അ​ഞ്ചു​മ​ണി​യോ​ടെ നി​ല​ന്പൂ​രി​ൽനി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന​യി​ലെ ഓ​ഫീ​സ​ർ​മാ​രാ​യ റൂ​മേ​ഷ്, ശ്രീ​രാ​ജ് എ​ന്നി​വ​ർ 60 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള കി​ണ​റ്റി​ലി​റ​ങ്ങി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പു​റ​ത്തെ​ടു​ത്ത മൃ​ത​ദേ​ഹം നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ബാ​ബു​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സീ​നി​യ​ർ ഫ​യ​ർ ഓ​ഫീ​സ​ർ മാ​ർ​ക്കോ​സ്, ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ ഫി​റോ​സ്, റ​ജി​ൻ​രാ​ജ്, അ​ഖി​ൽ, സൂ​ര​ജ്, ഹോം ​ഗാ​ർ​ഡ് ര​വീ​ന്ദ്ര​ൻ എ​ന്നി​വ​രും പൂ​ക്കോ​ട്ടും​പാ​ടം പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. ഹ​ഫ്സ​ത്ത്, പ​രേ​ത​രാ​യ മു​ഹ​മ്മ​ദാ​ലി, സു​ലൈ​ഖ എ​ന്നി​വ​രാ​ണ് ക​ദീ​ജ​യു​ടെ മ​ക്ക​ൾ. മ​രു​മ​ക്ക​ൾ: പോ​ക്ക​ർ, ബേ​ബി.

District News

വയോധികയെ കാ​ണാ​താ​യി​ട്ട് ദി​വ​സ​ങ്ങ​ൾ; തെര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കണമെന്ന് ആവശ്യം

ക​ല്ല​ടി​ക്കോ​ട്: കാ​ഞ്ഞി​ര​പ്പു​ഴ ഡാം ​പ​രി​സ​ര​ത്ത് നി​ന്നും കൊ​ര​ക്കാ​ലാ​യി​ൽ അ​ന്ന​മ്മ​യെ കാ​ണാ​താ​യി​ട്ട് 4 ദി​വ​സ​ങ്ങ​ൾ പി​ന്നി​ടു​ന്നു. ഓ​ർ​മ​ക്കു​റ​വു​ള്ള അ​ന്ന​മ്മ​യെ ബു​ധ​നാ​ഴ്ച മു​ത​ൽ കാ​ണാ​നി​ല്ലാ​യി​രു​ന്നു. കു​ടും​ബ​ക്കാ​രും ബ​ന്ധു​ക്ക​ളും സ​മീ​പ്ര​ദേ​ശ​ങ്ങ​ളി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​നോ​ടു ചേ​ർ​ന്നി​കി​ട​ക്കു​ന്ന വാ​ക്കോ​ട​ൻ മ​ല​യു​ടെ സ​മീ​പ​ത്തു നി​ന്നാ​ണ് കാ​ണാ​താ​യ​ത്. പോ​ലീ​സ് നാ​യ​യെ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ഡാം ​പ​രി​സ​ര​ത്തെ കാ​ടും പാ​റ​ക്കെ​ട്ടു​ക​ളും നി​റ​ഞ്ഞ പ്ര​ദേ​ശ​ത്തേ​ക്ക് പോ​യി തി​രി​കെ​വ​ന്നു. ഇ​തോ​ടെ ഡാ​മി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ൽ പോ​ലീ​സും അ​ഗ്നി​ശ​മ​ന​സേ​ന​യും നാ​ട്ടു​കാ​രും തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഒ​രു തെ​ളി​വും കി​ട്ടി​യി​ല്ല.

വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യ​വും ല​ഹ​രി മാ​ഫി​യ​ക​ളു​ടെ സാ​ന്നി​ധ്യ​വും ഉ​ണ്ടെ​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​ദേ​ശ​വാ​സി​ക​ളെ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്. കൂ​ടു​ത​ൽ സേ​ന​യെ വി​ന്യ​സി​പ്പി​ച്ച് കാ​ടും പാ​റ​ക്കെ​ട്ടു​ക​ളും പ​രി​ശോ​ധി​ക്കാ​ൻ അ​ത്യാ​ധു​നി​ക ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ച് ആ​കാ​ശ​നി​രീ​ക്ഷ​ണം ന​ട​ത്ത​ണം.

ടൂ​റി​സ്റ്റ് കേ​ന്ദ്ര​മെ​ന്ന നി​ല​യി​ൽ ഇ​വി​ടം സ​ന്ദ​ർ​ശി​ക്കു​ന്ന​വ​രു​ടെ​യും പ​രി​സ​ര​വാ​സി​ക​ളു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യം ശ​ക്ത​നാ​യി​ട്ടു​ണ്ട്.

കാ​ണാ​താ​കു​മ്പോ​ൾ അ​ന്ന​മ്മ​യു​ടെ ക​ഴു​ത്തി​ൽ 4 പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല​യു​ണ്ടാ​യി​രു​ന്ന​താ​യി വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ലും തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

National

ഫ്ലാ​റ്റി​ൽ തീ​പി​ടിത്തം; വ​യോ​ധി​ക​യും മ​ക​നും വെ​ന്തു​മ​രി​ച്ചു

ഗാ​ന്ധി​ന​ഗ​ർ: ഗു​ജ​റാ​ത്തി​ലെ രാ​ജ്കോ​ട്ടി​ൽ ഫ്ലാ​റ്റി​ലു​ണ്ടാ​യ തീ​പി​ടു​ത്ത​ത്തി​ൽ വ​യോ​ധി​ക​യും മ​ക​നും വെ​ന്തു​മ​രി​ച്ചു. ഫ്ലാ​റ്റി​ന്‍റെ നാ​ലാം നി​ല​യി​ൽ ത​മ​സി​ച്ചി​രു​ന്ന പ്ര​ഭ പൂ​ജാ​ര (92), മ​ക​ൻ ന​രേ​ന്ദ്ര പൂ​ജാ​ര (61) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വ​ൻ തീ​പി​ടു​ത്ത​ത്തി​ൽ ഇ​രു​വ​ർ​ക്കും പൊ​ള്ള​ലേ​ൽ​ക്കു​ക​യും ഇ​തേ തു​ട​ർ​ന്ന് ശ്വാ​സം ത​ട​സം അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്ത​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ അ​മ്മ​യെ​യും മ​ക​നെ​യും ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഫ്ലാ​റ്റി​ന്‍റെ അ​ടു​ക്ക​ള​യി​ലും ഹാ​ളി​ലു​മു​ള്ള ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ണ്ണ​മാ​യും ക​ത്തി ന​ശി​ച്ച​താ​യി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം പോ​ലീ​സ് പ​റ​ഞ്ഞു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​ൻ ഫോ​റ​ൻ​സി​ക് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തും.

സം​ഭ​വം ന​ട​ക്കു​മ്പോ​ൾ പ്ര​ഭ​യും ന​രേ​ന്ദ്ര​യും വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്നു. ന​രേ​ന്ദ്ര​യു​ടെ ഭാ​ര്യ ശി​ൽ​പ പൂ​ജാ​ര മ​റ്റ് ബ​ന്ധു​ക്ക​ളോ​ടൊ​പ്പം പു​റ​ത്താ​യി​രു​ന്നു. തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​ക​ളാ​ണ് ശി​ൽ​പ​യെ വി​വ​ര​മ​റി​യി​ച്ച​ത്.

വാ​തി​ൽ അ​ക​ത്തു നി​ന്ന് പൂ​ട്ടി​യി​രു​ന്ന​തി​നാ​ൽ താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ച് തു​റ​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ വാ​തി​ൽ ത​ക​ർ​ത്താ​ണ് അ​ക​ത്ത് ക​യ​റി​യ​ത്. തീ​പി​ടി​ത്ത​മു​ണ്ടാ​യ​പ്പോ​ൾ എ​സി​യോ ലൈ​റ്റു​ക​ളോ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നി​ല്ലെ​ന്ന് ശി​ൽ​പ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.
ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ പു​തി​യ വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റാ​നി​രി​ക്കു​ക​യാ​യി​രു​ന്നു ന​രേ​ന്ദ്ര​യും കു​ടും​ബ​വും. അ​പ​ക​ട മ​ര​ണ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

District News

കൊ​ല്ല​ത്ത് സ്വ​കാ​ര്യ ബ​സിനടിയിൽപ്പെട്ട വയോ​ധി​ക അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

പാ​രി​പ്പ​ള്ളി : പ​ര​വൂ​ർ - പാ​രി​പ്പ​ള്ളി റോ​ഡി​ൽ അ​മ്മാ​ര​ത്ത്‌ സ്വ​കാ​ര്യ​ബ​സി​ടി​ച്ച് വ​യോ​ധി​ക അ​തേ ബ​സി​ന്‍റെ അ​ടി​യി​ൽ​വീ​ണെ​ങ്കി​ലും അ​ദ്ഭു​ത​ക​ര​മാ​യി നി​സാ​ര​പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. നെ​ടു​ങ്ങോ​ലം പാ​റ​യി​ൽ ക​ട​വ് സ്വ​ദേ​ശി​നി ഓ​മ​ന​യ​മ്മ​യാ​ണ് അ​പ​ക​ട​ത്തി​ൽ നി​ന്ന് ര​ക്ഷ​പെ​ട്ട​ത്.

വീ​ട്ടു​ജോ​ലി​ക്കു പോ​യ ശേ​ഷം സ്വ​ന്തം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് 70കാ​രി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​വ​ർ വീ​ട്ടി​ലേ​ക്കു പോ​കാ​നു​ള്ള തി​ടു​ക്ക​ത്തി​ൽ ബ​സി​നു മു​ന്നി​ലേ​ക്കു ഓ​ടു​ക​യാ​യി​രു​ന്നു.​ സ്റ്റോ​പ്പി​ൽ നി​ർ​ത്തി​യ ശേ​ഷം എ​ടു​ത്ത പാ​രി​പ്പ​ള്ളി-​പ​ര​വൂ​ർ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സാ​ണ് ഇ​വ​രെ റോ​ഡി​ലേ​ക്ക് ഇ​ടി​ച്ചി​ട്ട​ത്.

നി​ർ​ത്തി​യി​ട്ടി​രു​ന്ന ബ​സ് എ​ടു​ക്കു​ന്ന സ​മ​യ​ത്താ​ണ് അ​പ​ക​ടം. ഡ്രൈ​വ​ർ ഇ​വ​രെ ക​ണ്ടി​ല്ല. ബ​സി​ന​ടി​യി​ൽ​പ്പെ​ട്ടെ​ങ്കി​ലും മ​ധ്യ​ഭാ​ഗ​ത്തേ​ക്കു വീ​ണ​തി​നാ​ലാ​ണ് ഇ​വ​ർ ര​ക്ഷ​പ്പെ​ട്ട​ത്. നി​സാ​ര പ​രു​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ട സ്ത്രീ​യെ പ്ര​ദേ​ശ​വാ​സി​ക​ൾ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പു​ന​ർ​ജ​ന്മം ല​ഭി​ച്ച​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ് ഓ​മ​ന​യ​മ്മ.

Kerala

ഫ്ലാ​റ്റ് വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന എ​ത്തി വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്നു; പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ

ഗു​​​രു​​​വാ​​​യൂ​​​ർ: ഫ്ലാ​​​റ്റ് വാ​​​ങ്ങാ​​​നെ​​​ന്ന വ്യാ​​​ജേ​​​ന എ​​​ത്തി വ​​​യോ​​​ധി​​​ക​​​യു​​​ടെ സ്വ​​​ർ​​​ണ​​​മാ​​​ല ക​​​വ​​​ർ​​​ന്ന കേ​​​സി​​​ൽ പ്ര​​​തി​​​ക​​​ൾ പി​​​ടി​​​യി​​​ൽ. കൊ​​​ല്ലം അ​​​ഞ്ച​​​ൽ അ​​​നി​​​ൽ ഭ​​​വ​​​നി​​​ൽ അ​​​നി​​​ൽ​​​കു​​​മാ​​​ർ(39), കോ​​​ഴി​​​ക്കോ​​​ട് ഒ​​​ള​​​വ​​​ണ്ണ ഒ​​​ടു​​​ക്ക​​​ത്തി​​​ൽ അ​​​ർ​​​ജു​​​ൻ(26), കൊ​​​ല്ലം അ​​​മ്പ​​​ല​​​ത്തും​​​വി​​​ള ക​​​ലാ​​​ഭ​​​വ​​​നി​​​ൽ ദീ​​​പ​​​ക് (36) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ഗു​​​രു​​​വാ​​​യൂ​​​ർ ടെ​​​മ്പി​​​ൾ പോ​​​ലീ​​​സ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ജി. ​​​അ​​​ജ​​​യ​​​കു​​​മാ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘം അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ഡി​​​സം​​​ബ​​​ർ 19നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ഗു​​​രു​​​വാ​​​യൂ​​​ർ കാ​​​ര​​​ക്കാ​​​ടു​​​ള്ള മാ​​​ധ​​​വം അ​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ൽ ഒ​​​റ്റ​​​യ്ക്കു താ​​​മ​​​സി​​​ക്കു​​​ന്ന 65കാ​​​രി​​​യു​​​ടെ ഫ്ലാ​​​റ്റ് നോ​​​ക്കാ​​​നെ​​​ന്ന വ്യാ​​​ജേ​​​ന എ​​​ത്തി​​​യ ഒ​​​ന്നാം​​​പ്ര​​​തി അ​​​നി​​​ൽ​​​കു​​​മാ​​​ർ 25 ഗ്രാം ​​​തൂ​​​ക്കം​​​വ​​​രു​​​ന്ന സ്വ​​​ർ​​​ണ​​​മാ​​​ല അ​​​ല​​​മാ​​​ര​​​യി​​​ൽ​​​നി​​​ന്നു മോ​​​ഷ്ടി​​​ച്ചു ക​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

മോ​​​ഷ്ടി​​​ച്ച മാ​​​ല സു​​​ഹൃ​​​ത്താ​​​യ അ​​​ർ​​​ജു​​​ൻ ഒ​​​ള​​​വ​​​ണ്ണ കോ​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് സൊ​​​സൈ​​​റ്റി​​​യി​​​ൽ പ​​​ണ​​​യം​​​വ​​​ച്ചു. പി​​​ന്നീ​​​ട് മ​​​റ്റൊ​​​രു സു​​​ഹൃ​​​ത്താ​​​യ ദീ​​​പ​​​ക്കി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ പ​​​ണ​​​യ​​​സ്വ​​​ർ​​​ണം വി​​​ല്പ​​​ന ന​​​ട​​​ത്തു​​​ന്ന​​​യാ​​​ളെ ക​​​ണ്ടെ​​​ത്തി സ്വ​​​ർ​​​ണ​​​മെ​​​ടു​​​ത്തു വി​​​ല്പ​​​ന ന​​​ട​​​ത്തി​​​യ​​​ശേ​​​ഷം പ​​​ണം വീ​​​തം​​​വ​​​ച്ച് മ​​​സാ​​​ജ് പാ​​​ർ​​​ല​​​റു​​​ക​​​ളി​​​ലും സ്പാ​​​ക​​​ളി​​​ലും മ​​​ദ്യ​​​പി​​​ച്ചും ചെ​​​ല​​​വാ​​​ക്കു​​​ക​​​യും ചെ​​​യ്ത​​​താ​​​യി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

District News

വാ​ട​ക​വീ​ട്ടി​ല്‍ കി​ട​പ്പി​ലാ​യി​രു​ന്ന വ​യോ​ധി​ക​യെ ഏ​റ്റെ​ടു​ത്ത് നി​ത്യ​സ​ഹാ​യ​ക​ന്‍റെ അ​മ്മ​വീ​ട്

ക​ടു​ത്തു​രു​ത്തി: ഭ​ര്‍​ത്താ​വി​ന്‍റെ മ​ര​ണ​ത്തോ​ടെ ഒ​റ്റ​പ്പെ​ട്ടു വാ​ട​ക​വീ​ട്ടി​ല്‍ ത​ള​ര്‍​ന്നുകി​ട​പ്പി​ലാ​യ വ​യോ​ധി​ക​യെ ഏ​റ്റെ​ടു​ത്ത് നി​ത്യ​സ​ഹാ​യ​ക​ന്‍റെ അ​മ്മ​വീ​ട്.

ഞീ​ഴൂ​ര്‍ പ​ഞ്ചാ​യ​ത്ത് 15-ാം വാ​ര്‍​ഡി​ലെ പ​തി​ച്ചേ​രി കോ​ള​നി​യി​ല്‍ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ക​യാ​യി​രു​ന്ന ത​ങ്ക​ന്‍ രോ​ഗ​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന് മ​രി​ച്ചു. ഇ​തോ​ടെ അ​നാ​ഥ​യാ​യി ത​ള​ര്‍​ന്നു​കി​ട​ക്കു​ക​യാ​യി​രു​ന്ന ജീ​വി​ത​പ​ങ്കാ​ളി ത​ങ്ക​മ്മ​യു​ടെ ജീ​വി​ത​വും പ്ര​തി​സ​ന്ധി​യി​ലാ​യി. ഇ​വ​രു​ടെ ദൈ​ന്യാ​വ​സ്ഥ മ​ന​സി​ലാ​ക്കി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ചെ​റി​യാ​ന്‍ കെ. ​ജോ​സ് നി​ത്യ​സ​ഹാ​യ​ക​ന്‍ ട്ര​സ്റ്റി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് അ​നി​ല്‍ ജോ​സ​ഫും അ​മ്മ​വീ​ട് സെ​ക്ര​ട്ട​റി വി.​കെ. സി​ന്ധു​വും ത​ള​ര്‍​ന്നു​കി​ട​ക്കു​ന്ന വ​യോ​ധി​ക​യു​ടെ വീ​ട്ടി​ലെ​ത്തി വി​വ​ര​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി. ഇ​വ​രു​ടെ നി​ര്‍​ധ​നാ​വ​സ്ഥ ബോ​ധ്യ​പ്പെ​ട്ട ട്ര​സ്റ്റ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ങ്ക​മ്മ​യെ ട്ര​സ്റ്റി​ന്‍റെ ആം​ബു​ല​ന്‍​സി​ല്‍ അ​മ്മ​വീ​ട് അ​ഗ​തി​മ​ന്ദി​ര​ത്തി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.


പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, കെ.​കെ. സു​രേ​ന്ദ്ര​ന്‍, കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​ര്‍​ജു​ന്‍ തൈ​ക്കൂ​ട്ട​ത്തി​ല്‍, പ്രോ​ത്തി​മ അ​ര്‍​ജു​ന്‍, ജെ​യ്‌​സ​ണ്‍ പാ​ല​യി​ല്‍, ജി​ജോ ജോ​ര്‍​ജ്, റീ​ത്താ ജെ​യ്‌​സ​ണ്‍, സൈ​മി സി​ഞ്ചു എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

District News

പേരാമംഗലത്ത് ബ​സി​ടി​ച്ച് വ​യോ​ധി​ക മ​രി​ച്ചു

പേ​രാ​മം​ഗ​ലം: പേ​രാ​മം​ഗ​ലം സ്വ​ദേ​ശി​നി പ​യ്യ​പ്പി​ള്ളി വീ​ട്ടി​ൽ ത്രേ​സ്യാ മ​റി​യ(80) ആ​ണ് മ​രി​ച്ച​ത്.​ വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തോടെ​യാ​യി​രു​ന്നു അ​പ​ക​ടം.​ പേ​രാ​മം​ഗ​ലം സെ​ന്‍ററി​ൽ വ​ച്ച് റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ ത്രേ​സ്യ​യെ ബ​സ്‌ വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു.

​ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇന്നലെ രാ​ത്രി​യോ​ടെ മ​രി​ച്ചു.​ സം​സ്കാ​രം പി​ന്നീ​ട്.​ ഭ​ർ​ത്താ​വ്: പ​ര​തേ​നാ​യ ദേ​വ​സി.മ​ക്ക​ൾ: കൊ​ച്ചു​മേ​രി, റോ​സി​മോ​ൾ, ആ​ന്‍റു പ​രേ​ത​രാ​യ ഷാ​ജു, ജോ​സ്.

Kerala

പു​റ​മ്പോ​ക്കി​ൽ ക​ഴി​യു​ന്ന വ​യോ​ധി​ക​യ്ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നെ​തി​രെ കേ​സ്

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ആ​ല​ത്തൂ​രി​ൽ പു​റ​മ്പോ​ക്കി​ൽ ക​ഴി​യു​ന്ന വ​യോ​ധി​ക​യ്ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നെ​തി​രെ കേ​സ്. കാ​വ​ശേ​രി പാ​ടൂ​ർ സ്വ​ദേ​ശി സു​ര എ​ന്ന സു​രേ​ഷി​നെ​തി​രെ​യാ​ണ് ആ​ല​ത്തൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

നി​ല​വി​ല്‍ സു​രേ​ഷ് ഒ​ളി​വി​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. കാ​വ​ശേ​രി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ലെ ബി​ജെ​പി ബൂ​ത്ത് പ്ര​സി​ഡ​ന്‍റാ​ണ് സു​രേ​ഷ്. പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു ത​നി​ച്ച് ക​ഴി​യു​ന്ന വ​യോ​ധി​ക​യ്ക്ക് നേ​രെ അ​പ്ര​തീ​ക്ഷി​ത ആ​ക്ര​ണ​മു​ണ്ടാ​യ​ത്.

ആ​ല​ത്തൂ​ർ കാ​വ​ശേ​രി​യി​ലെ പാ​ടൂ​ർ പു​റ​മ്പോ​ക്കി​ൽ കൂ​ര കെ​ട്ടി​ക​ഴി​യു​ക​യാ​ണ് 65കാ​രി​യാ​യ വ​യോ​ധി​ക. ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ൾ കൂ​ര​പൊ​ളി​ക്കു​ന്ന ശ​ബ്ദം കേ​ട്ടാ​ണ് ഞെ​ട്ടി ഉ​ണ​ർ​ന്ന​ത്. അ​തി​ക്ര​മ​ത്തി​നെ​തി​രെ പ്ര​തി​രോ​ധി​ച്ച​പ്പോ​ൾ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല്ലാ​നും പ്ര​തി ശ്ര​മി​ച്ചു. വ​യോ​ധി​ക കു​ത​റി മാ​റി പു​റ​ത്തേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ബ​ഹ​ളം കേ​ട്ട് സ​മീ​പ​വാ​സി​ക​ൾ ഓ​ടി​ക്കൂ​ടി. ഇ​വ​രാ​ണ് വ​യോ​ധി​ക​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. വ​യോ​ധി​ക​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

പൊ​ട്ടി​വീ​ണ വൈ​ദ്യു​ത ക​മ്പി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് വാ​യോ​ധി​ക മ​രി​ച്ചു

ക​ണ്ണൂ​ര്‍: പൊ​ട്ടി​വീ​ണ വൈ​ദ്യു​ത ക​മ്പി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് വാ​യോ​ധി​ക​യ്ക്ക് ദാ​രു​ണാ​ന്ത്യം. കു​ത്തു​പ​റ​മ്പ് മെ​രു​വ​മ്പാ​യി​യി​ൽ ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം.

മൂ​ന്നാം പീ​ടി​ക സ്വ​ദേ​ശി സ​രോ​ജി​നി​യാ​ണ് (64) മ​രി​ച്ച​ത്. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ൽ കാ​ട് വെ​ട്ടു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സ​രോ​ജി​നി കാ​ടു​വെ​ട്ടു​ന്ന​തി​നി​ടെ പൊ​ട്ടി​വീ​ണ വൈ​ദ്യു​ത ക​മ്പി​യി​ൽ നി​ന്ന് ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഇ​വ​രെ കൂ​ത്തു​പ​റ​മ്പ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. സ​രോ​ജി​നി​യു​ടെ മൃ​ത​ദേ​ഹം കൂ​ത്തു​പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Kerala

ഡിജിറ്റൽ അറസ്റ്റ് ; ഭാഗ്യം! വയോധികയുടെ 20 ലക്ഷം രൂപ തട്ടിയില്ല

തി​രു​വ​ല്ല : വ​യോ​ധി​ക​യെ ഡി​ജി​റ്റ​ല്‍ അ​റ​സ്റ്റി​ല്‍ കു​ടു​ക്കി പ​ണം ത​ട്ടി​യെ​ടു​ക്കാ​നു​ള്ള ശ്ര​മം പൊ​ളി​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ ഇ​ര​യാ​യ സ്ത്രീ​യു​ടെ മൊ​ഴി​യെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ബാ​ങ്ക് അ​ധി​കൃ​ത​ര്‍ ഇ​ട​പെ​ട്ട​തോ​ടെ​യാ​ണ് വ​ന്‍ സൈ​ബ​ര്‍ ത​ട്ടി​പ്പ് പൊ​ളി​ഞ്ഞ​ത്. മ​ഞ്ഞാ​ടി സ്വ​ദേ​ശി​യാ​യ എ​ഴു​പ​തു​കാ​രി​യു​ടെ 20 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ന്ന​ത്. ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യു​ടെ തി​രു​വ​ല്ല ശാ​ഖ​യി​ലെ ജീ​വ​ന​ക്കാ​രു​ടെ ഇ​ട​പെ​ട​ലാ​ണ് ത​ട്ടി​പ്പി​ന് പൂ​ട്ടി​ട്ട​ത്.

സ്ത്രീ​യു​ടെ മൂ​ന്ന് സ്ഥി​ര​നി​ക്ഷേ​പ​ങ്ങ​ള്‍ ഒ​റ്റ​യ​ടി​ക്ക് പി​ന്‍വ​ലി​ക്കാ​നെ​ത്തി​യ​തി​ലാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​ര്‍ക്ക് സം​ശ​യം തോ​ന്നി​യ​ത്. കാ​ലാ​വ​ധി തീ​രും​മു​മ്പ് പി​ന്‍വ​ലി​ച്ചാ​ല്‍ പ​ലി​ശ​യ​ട​ക്ക​മു​ള​ള ആ​നു​കൂ​ല്യം മു​ന്‍കൂ​ര്‍ ന​ഷ്ട​മാ​കു​ന്ന​ത് ഉ​ള്‍പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ന്‍ വി​നോ​ദ് ച​ന്ദ്ര​ന്‍ വി​ശ​ദീ​ക​രി​ച്ചി​ട്ടും സ്ത്രീ ​ഉ​റ​ച്ചു​നി​ന്നു. മ​ക്ക​ള്‍ നി​ര്‍ദേ​ശി​ച്ച​താ​ണെ​ന്ന് പ​റ​യു​ക​യും ചെ​യ്തു.

മ​ക്ക​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നും നി​ര്‍ദേ​ശി​ച്ചു. നി​ക്ഷേ​പം പി​ന്‍വ​ലി​ക്ക​ല്‍ പൂ​ര്‍ത്തീ​ക​രി​ച്ച് 21.5 ല​ക്ഷം രൂ​പ സ്ത്രീ​യു​ടെ എ​സ്ബി അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി. തു​ട​ര്‍ന്ന് പ​ണം അ​യ​ച്ചു​ന​ല്‍കാ​ന്‍ ആ​ര്‍ടി​ജി​എ​സ് ന​ട​പ​ടി​ക​ള്‍ക്കാ​യി ന​ല്‍കി​യ അ​ക്കൗ​ണ്ട് വി​വ​രം ക​ണ്ട​പ്പോ​ഴാ​ണ് ത​ട്ടി​പ്പാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ക്ക് മ​ന​സി​ലാ​യ​ത്. അ​മി​റ്റി​യൂ​സ് ക​മോ​ഡി​റ്റീ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന വി​ലാ​സ​മാ​ണ് ഇ​തി​ലു​ണ്ടാ​യി​രു​ന്ന​ത്. സം​ശ​യം തോ​ന്നി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍ കാ​ര്യ​ങ്ങ​ള്‍ വി​ശ​ദ​മാ​യി ആ​രാ​ഞ്ഞു. ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ച് ബോ​ധ്യ​പ്പെ​ടു​ത്തി. ഒ​ടു​വി​ല്‍ കാ​ര്യ​ങ്ങ​ള്‍ സ്ത്രീ​ തു​റ​ന്നു​പ​റ​ഞ്ഞു.

മും​ബൈ ക്രൈം ​ഡി​പ്പാ​ര്‍ട്ട്മെ​ന്‍റി​ല്‍നി​ന്ന് വാ​ട്സാ​പ്പി​ല്‍ വി​ളി​ച്ചെ​ന്നും ഡി​ജി​റ്റ​ൽ അ​റ​സ്റ്റെ​ന്ന പേ​രി​ൽ ആ​ധാ​ര്‍ വി​വ​ര​ങ്ങ​ളും ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളും കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നും വെ​ളി​പ്പെ​ടു​ത്തി. സ്വ​ന്തം അ​ക്കൗ​ണ്ടി​ലെ 20 ല​ക്ഷം രൂ​പ ഉ​ട​ന്‍ കൈ​മാ​റാ​ന്‍ നി​ര്‍ദേ​ശി​ച്ചു. ഭ​യ​ന്ന് മ​ക്ക​ളോ​ടു​പോ​ലും പ​റ​ഞ്ഞി​രു​ന്നി​ല്ലെ​ന്ന് വ​യോ​ധി​ക പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.

ത​​​ട്ടി​​​പ്പി​​​നെ​​​തി​​​രേ ജാ​​​ഗ്ര​​​തൈ

മു​​​​​​​തി​​​​​​​ര്‍​ന്ന പൗ​​​​​​​ര​​​​​​​ന്മാ​​​​​​​രെ കേ​​​​​​​ന്ദ്രീ​​​​​​​ക​​​​​​​രി​​​​​​​ച്ചാ​​​​​​​ണ് ഏ​​​​​​​റ്റ​​​​വും കൂ​​​​​​​ടു​​​​​​​ത​​​​​​​ല്‍ ത​​​​​​​ട്ടി​​​​​​​പ്പു​​​​​​​ക​​​​​​​ള്‍ ന​​​​​​​ട​​​​​​​ക്കു​​​​​​​ന്ന​​​​​​​തെ​​​​​​​ന്ന് ഉ​​​​​​​ദ്യോ​​​​​​​ഗ​​​​​​​സ്ഥ​​​​​​​ർ വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​ക്കി. വെ​​​​​​​ര്‍​ച്വ​​​​​​​ല്‍ അ​​​​​​​റ​​​​​​​സ്റ്റ് എ​​​​​​​ന്ന​​​​​​​തു നി​​​​​​​യ​​​​​​​മ​​​​​​​പ​​​​​​​ര​​​​​​​മ​​​​​​​ല്ല .ഇ​​​​​​​ത്ത​​​​​​​രം ത​​​​​​​ട്ടി​​​​​​​പ്പു​​​​​​​ക​​​​​​​ള്‍ ശ്ര​​​​​​​ദ്ധ​​​​​​​യി​​​​​​​ല്‍​പ്പെ​​​​​​​ട്ടാ​​​​ൽ ഉ​​​​​​​ട​​​​​​​ന്‍​ത​​​​​​​ന്നെ വി​​​​​​​വ​​​​​​​രം 1930 എ​​​​​​​ന്ന ഹെ​​​ൽ​​​പ്പ് ലൈ​​​ൻ ന​​​​​​​മ്പ​​​​​​​റി​​​​​​​ലോ www.cybercrime.gov.in എ​​​​​​​ന്ന വെ​​​​​​​ബ്സൈ​​​​​​​റ്റി​​​​​​​ലോ പ​​​​​​​രാ​​​​​​​തി​​​​​​​പ്പെ​​​​​​​ട​​​​ണം. ഗോ​​​​​​​ള്‍​ഡ​​​​​​​ണ്‍ അ​​​​​​​വ​​​​​​​റി​​​​​​​ല്‍ത്ത​​​​​​​ന്നെ പ​​​​​​​രാ​​​​​​​തി​​​​​​​പ്പെ​​​​​​​ട്ടാ​​​​​​​ല്‍ മു​​​​​​​ഴു​​​​​​​വ​​​​​​​ന്‍ തു​​​​​​​ക​​​​​​​യും തി​​​​​​​രി​​​​​​​കെ ല​​​​​​​ഭി​​​​​​​ക്കാ​​​​​​​ൻ സാ​​​​​​​ധ്യ​​​​​​​ത വ​​​​​​​ള​​​​​​​രെ കൂ​​​​​​​ടു​​​​​​​ത​​​​​​​ലാ​​​​​​​ണെ​​​​​​​ന്ന് പോ​​​​​​​ലീ​​​​​​​സ് വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​ക്കി.

District News

റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ‍ കാ​റി​ടി​ച്ച് വ​യോ​ധി​ക മ​രി​ച്ചു

എ​ട​തി​രി​ഞ്ഞി: റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ കാ​ര്‍ ഇ​ടി​ച്ച് വ​യോ​ധി​ക മ​രി​ച്ചു. എ​ട​തി​രി​ഞ്ഞി പു​ത്ത​നാ​യി​ല്‍ മോ​ഹ​ന്‍ ഭാ​ര്യ പു​ഷ്പ(78)​യാ​ണ് മ​രി​ച്ച​ത്. എ​ട​തി​രി​ഞ്ഞി സെ​ന്‍റ​റി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ കാ​ര്‍ ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. മ​ക്ക​ള്‍: ബാ​ബു, ബി​ന്ദു, അ​മ്പി​ളി, മ​നോ​ജ്. മ​രു​മ​ക്ക​ള്‍: അ​നി​ത, ബാ​ബു, ഷാ​ജി, സ​രി​ത.

Latest News

Corehub Up